Earthing Configurations (ഏർത്തിങ് കൺഫിഗറേഷൻസ്)

Earthing Configuration അല്ലെങ്കിൽ System Earthing അല്ലെങ്കിൽ Power Supply System എന്ന് പറഞ്ഞാൽ എന്താണ്? നമ്മുടെ സ്ഥാപനത്തിലോ വീട്ടിലോ ഏതു Configuration പ്രകാരമാണ് വൈദ്യുതി ലഭിക്കുന്നത്? ഏതു ഏർത്തിങ് കൺഫിഗറേഷൻ ആണ് സുരക്ഷിതം? അവശ്യ ഘടകമായ വൈദ്യുതി ഉപയോഗിക്കുന്ന നമ്മിൽ പലരും ഒരു പ്രാവശ്യമെങ്കിലും ഈ കാര്യങ്ങളെ പറ്റി ചിന്തിച്ചിട്ടുണ്ടോ? സാധ്യത കുറവാണല്ലേ! കാരണം ഏർത്തിങ് കോൺഫിഗറേഷൻ എന്നത് ഒരു ഉപഭോക്താവ് അറിയേണ്ട ആവശ്യമില്ലല്ലോ. പക്ഷെ, വൈദ്യുതി മേഖലയിൽ പ്രവർത്തിക്കുന്നവരോ വൈദ്യുതി കൈകാര്യം ചെയ്യുന്ന പ്രവർത്തന മേഖലയിൽ ജോലി ചെയ്യുന്നവരോ ഈ വിഷയത്തെ പറ്റി അറിഞ്ഞിരിക്കുന്നത് എപ്പോഴും അഭികാമ്യമാണ്.

നാം ഉപയോഗിക്കുന്ന വൈദ്യുതിയ്ക്ക് ഒരു ഉറവിടം (Source) ഉണ്ട്. അത് ട്രാൻസ്‌ഫോർമർ, ജനറേറ്റർ എന്നിവ ആകാം. ആ ഉറവിടത്തിൽ നിന്നും വൈദ്യുതി നാം ഉപയോഗിക്കുവാൻ നമുക്ക് തരുന്ന വൈദ്യുതി ലൈനുകളിൽ പ്രധാനമായും ഫേസും ന്യൂട്രലും കാണും. ഇതിലെ ന്യൂട്രൽ നമുക്ക് വൈദ്യുതി തരുന്ന ട്രാൻസ്ഫോർമറിന്റെ സെക്കന്ററി വശത്തെ സ്റ്റാർ പോയിന്റ് ഏർത്ത് ചെയ്ത് കിട്ടുന്നതാണ്. ഈ ഏർത്തിങ് ശരിയായ തരത്തിൽ ചെയ്തില്ലെങ്കിൽ നമുക്ക് തരുന്ന ഫേസ്‌-ന്യൂട്രൽ വോൾട്ടേജിൽ (Phase Voltage) വ്യതിയാനം ഉണ്ടാകാവുന്നതാണ്. ഫേസും ന്യൂട്രലും നമ്മുടെ വൈദ്യുതോപകരണത്തിൽ വന്നു പ്രവർത്തിക്കുമ്പോൾ അതിന്റെ ലോഹ കവചത്തിൽ ഫേസ്‌ തട്ടി അപകടം ഉണ്ടാകുവാൻ സാധ്യത ഉണ്ട്. ഈ അപകടസാധ്യത മാത്രമല്ല മറ്റ് പല കാരണങ്ങളാലും തീപിടിത്തം ഉൾപ്പടെയുള്ള അപകടങ്ങൾ ഉണ്ടാകുവാൻ സാധ്യത ഉണ്ട്. ഇതിനെ പ്രതിരോധിക്കുവാൻ വൈദ്യുതി സർക്യൂട്ടിൽ ആവശ്യമായ സുരക്ഷാ സംവിധാനങ്ങൾ കൊടുക്കേണ്ടതുണ്ട്. ഈ സംവിധാനങ്ങളുടെ ഒരു പ്രധാന പങ്ക് വഹിക്കുന്നത് ഏർത്തിങ് സംവിധാനം ആണ്. അതായത് നാം ഉപയോഗിക്കുന്ന വൈദ്യുതോപകരണങ്ങളിലെ അല്ലെങ്കിൽ നമ്മുടെ പ്രതിഷ്ഠാപനങ്ങളിലെ ഏർത്തിങ് സംവിധാനങ്ങൾ. മുകളിൽ സൂചിപ്പിച്ച ന്യൂട്രൽ ലഭിക്കുന്നത് വൈദ്യുതി ഉറവിടത്തിന്റെ (Source) ഏർത്തിങ് വഴിയാണ്. ഇവിടെ സൂചിപ്പിച്ച ഏർത്തിങ് നമ്മുടെ പ്രതിഷ്ഠാപനത്തിലെയും. ചുരുക്കത്തിൽ ഏർത്തിങ്ങിനു പ്രധാനമായും 2 ഉപയോഗങ്ങൾ ഉണ്ട്. 1.കൃത്യമായ വോൾട്ടേജ് ലഭിക്കുന്നതിനു (reference) & 2.വൈദ്യുതി സംവിധാനത്തിന്റെ മൊത്തമായ സംരക്ഷണത്തിന് (Protection). മുകളിൽ സൂചിപ്പിച്ച Source നും പ്രതിഷ്ഠാപനത്തിനും (Equipment or Consumer or Installation) ഇടയ്ക്കുള്ള ന്യൂട്രൽ & ഏർത്ത് എന്നിവയുടെ ക്രമീകരണത്തിനെയാണ് ഏർത്തിങ് കോൺഫിഗറേഷൻ എന്ന് പറയുന്നത്.

നമ്മുടെ നിയമങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ള ഏർത്തിങ് കോൺഫിഗറേഷനുകൾ TN, TT & IT എന്നിവയാണ്. ഈ രണ്ടക്ഷരമുള്ള കോഡിൽ ആദ്യത്തേത് Source നേയും രണ്ടാമത്തേത് Installation (അഥവാ പ്രതിഷ്ഠാപനം) നേയും സൂചിപ്പിക്കുന്നു. അതായത് Source ൽ നിന്നും ന്യൂട്രൽ, ഏർത്ത് എന്നിവ Installation-ൽ എത്തിക്കുന്ന വിവിധ ക്രമീകരണങ്ങളാണ് ഈ രണ്ടക്ഷരങ്ങൾ കൊണ്ട് ഉദ്ദേശിക്കുന്നത്. ഈ ക്രമീകരണത്തെയാണ് ഏർത്തിങ് കോൺഫിഗറേഷൻ എന്ന് പറയുന്നത്.

ഈ പറഞ്ഞ മൂന്ന് ഏർത്തിങ് കോൺഫിഗറേഷനുകളിൽ ഉപയോഗിച്ചിരിക്കുന്ന അക്ഷരങ്ങളുടെ അർത്ഥം എന്താണെന്ന് നോക്കാം. ‘T’ എന്നത് ഫ്രഞ്ച് ഭാഷയിൽ ഭൂമി എന്ന് അർത്ഥമുള്ള Terre എന്ന വാക്കിൽ നിന്നും വന്നു. അതായത് ‘T’ എന്ന് കണ്ടാൽ ആ ഭാഗം ഭൂമിയുമായി ബന്ധിപ്പിച്ചിട്ടുണ്ട് എന്ന് സാരം. ‘I’ എന്നത് ‘T’ യുടെ നേരെ എതിര് ആണ്. Isolated എന്ന വാക്കിൽ നിന്നും വന്നു. അതായത് ആ ഭാഗം ഏർത്ത് ചെയ്തിട്ടില്ല, അഥവാ Isolated ആണ്. ഇനിയുള്ള ‘N’ ന്യൂട്രലിനെ സൂചിപ്പിക്കുന്നു. ഈ N നോടനുബന്ധിച്ചു കുറച്ചു കാര്യങ്ങൾ കൂടി മനസ്സിലാക്കാനുണ്ട്, അത് പുറകാലെ ആകാം.

ഇനി ഈ അർഥങ്ങൾ ഉപയോഗിച്ച് TN, TT, IT എന്നിവ എന്താണെന്ന് മനസ്സിലാക്കുവാൻ ശ്രമിച്ചാലോ? TN – ഇതിൽ ആദ്യത്തെ T ഉദ്ദേശിക്കുന്നത് ട്രാൻസ്ഫോർമറിന്റെ ന്യൂട്രൽ ഭൂമിയുമായി ബന്ധപ്പെടുത്തിയിരിക്കുന്നു എന്ന്. രണ്ടാമത്തെ അക്ഷരമായ ‘N’ ഉദ്ദേശിക്കുന്നത് Installation-ലെ ലോഹ കവചങ്ങളും മറ്റും Source-ൽ നിന്നുള്ള ന്യൂട്രലുമായോ അതല്ലെങ്കിൽ മറ്റൊരു ഏർത്ത് Conductor-മായോ ബന്ധിപ്പിച്ചിരിക്കുന്നു എന്നാണ്. ഈ കാര്യം നമുക്ക് പിന്നീട് വിശദമായി മനസ്സിലാക്കുവാൻ ഉള്ളതാണ്. ഇനി TT എന്നത് Source-ഉം Installation-നും ഏർത്ത് ചെയ്തിരിക്കുന്നു എന്നാണ്. IT എന്നാലോ? – Source ഏർത്ത് ചെയ്തിട്ടില്ല, എന്നാൽ Installation ഏർത്ത് ചെയ്തിരിക്കുന്നു. ഇവ ഓരോന്നും നമുക്ക് വിശദമായി പഠിക്കേണ്ടവ ആണ്.

(തുടരും…)

  • ജെയിംസ് കുട്ടി തോമസ്
    ഇലക്ട്രിക്കൽ ഇൻസ്‌പെക്ടർ (റിട്ടയേർഡ്)
    Youtube:- https://youtube.com/c/AJElectrical

എന്റെ ചില ഔദ്യോഗിക അനുഭവങ്ങൾ


ഔദ്യോഗിക ജീവിതത്തിൽ പൊതുവെ ഒരു മരവിപ്പ് സ്വയമേ ഉണ്ടെങ്കിലും ചില ഉറച്ച തീരുമാനങ്ങൾ എനിക്ക് എടുക്കേണ്ടി വന്നിട്ടുണ്ട്. അവയിൽ വൈദ്യുതി പ്രതിഷ്ഠാപനങ്ങളുടെ ആനുകാലിക പരിശോധനയുമായി ബന്ധപ്പെട്ട് വൈദ്യുതി വിച്ഛേദിക്കേണ്ടി വന്ന മൂന്ന് സംഭവങ്ങൾ ചുവടെ വിവരിക്കുവാൻ ആഗ്രഹിക്കുന്നു.

1. ഒരു പ്രതിഷ്ഠാപനത്തിലെ അംഗീകാരം നൽകിയ കേബ്ലിംഗ് അവിടവിടെ മാറ്റുകയും സുരക്ഷിതമല്ലാത്ത തരത്തിൽ ലൂപ്പിംഗ് ചെയ്തിരിക്കുന്നതും കണ്ടു. പ്രതിഷ്ഠാപനത്തിന്റെ ദയനീയാവസ്ഥ കണ്ട് സഹികെട്ടിട്ട് സൈറ്റിൽ നിന്നു കൊണ്ട് തന്നെ ഞാൻ അതിന്റെ ഉടമയെ ഫോണിൽ വിളിച്ച് കാര്യങ്ങൾ ബോധവൽക്കരിക്കുവാൻ ശ്രമിച്ചു. പക്ഷേ, യഥാർത്ഥ വസ്തുത മനസ്സിലാക്കുന്നതിന് പകരം ഉടമയുടെ മറുപടി ഇങ്ങനെ ആയിരുന്നു :- “എങ്ങനെ ആയാലും സാറിന് കിട്ടാനുള്ളതു കിട്ടിയാൽ  പോരെ” എന്ന്. ഇത് ശരിക്കും എന്നെ വല്ലാതെ ചൊടിപ്പിച്ചു. കൂടുതൽ ഒന്നും പറയാതെ ഞാൻ ഫോൺ കട്ട് ചെയ്തു. ഉടൻ KSEB യിലെ AE- യെ വിളിച്ചു. പ്രതിഷ്ഠാപനത്തിലെ സുരക്ഷയിൽ ആശങ്ക ഉണ്ടെന്നും ഉടനടി site-ൽ വന്ന് നടപടി എടുക്കുവാനും നിർദ്ദേശം നൽകി. ഞാൻ site-ൽ നിന്നും ഇറങ്ങിയതിന് പുറകാലെ അവർ വന്ന് പരിശോധിക്കുകയും സുരക്ഷാ പ്രശ്നങ്ങൾക്ക് ഉപരി തെഫ്റ്റ് കൂടി അവരുടെ ശ്രദ്ധയിൽ പെടുകയും സൈറ്റ് മഹസ്സർ എഴുതി വൈദ്യുതി വിച്ഛേദിക്കുകയും ചെയ്തു.
ഏകദേശം 3 മാസത്തോളം അവർ ജനറേറ്ററിൽ പ്രവർത്തിക്കേണ്ടി വന്നു എന്നാണ് ഞാൻ മനസ്സിലാക്കിയത്. അവസാനം മാനുഷിക കാരണങ്ങളാൽ പെട്ടെന്ന് വൈദ്യുതി തിരികെ കിട്ടുവാൻ ഞാൻ തന്നെ അവരെ സഹായിക്കേണ്ടി വന്നു എന്നുള്ളതാണ് വിരോധാഭാസം.

2. രണ്ടാമത്തെ അനുഭവം ഒരു വലിയ ജംഗ്ഷനിലെ കൊമ്മേഴ്സ്യൽ ബിൽഡിംഗിൽ ആയിരുന്നു. ട്രാൻസ്ഫോർമറും പാനലുകളും ബേസ്മെന്റ് ഫ്ലോറിൽ ആയിരുന്നു. എന്റെ പരിശോധന നടത്തണമെങ്കിൽ ഞാൻ ഒരു കടയ്ക്ക് ഉള്ളിലൂടെ വേണം ഇലക്ട്രിക്കൽ മുറിയിൽ പ്രവേശിക്കുവാൻ. എനിക്ക് എന്തോ ഒരു അഭംഗി തോന്നി. വേറെ വഴിയൊന്നും കാണുന്നുമില്ല. എല്ലാ പരിശോധനകളും കഴിഞ്ഞപ്പോൾ എനിക്ക് മനസ്സിലായ കാര്യം ഇതാണ് – “ഇലക്ട്രിക്കൽ മുറിയിലേക്ക് കടക്കുന്ന വഴി (പാർക്കിംഗ് ഏരിയ) അടച്ച് ലോക്കൽ അതോറിറ്റിയിൽ നിന്ന് അംഗീകാരവും ഇലക്ട്രിക്കൽ ഇൻസ്പക്ടറേറ്റിന്റെ അംഗീകാരമില്ലാതെ KSEB 2 കടകൾക്ക് പുതിയ വൈദ്യുതി കണക്ഷനും നൽകി. അതായത് ഇലക്ട്രിക്കൽ മുറിയിലേക്കുള്ള വഴി അടച്ച് അവിടെ രണ്ട് കടകൾ.”
തുടർന്ന് എന്റെ മേലുദ്യോഗസ്ഥനുമായി ഞാൻ ആലോചിച്ച് KSEB – യോട് വിശദീകരണം ചോദിച്ചു. കത്ത് കിട്ടിയ ഉടൻ സുരക്ഷാ വീഴ്ച ആണെന്ന് മനസ്സിലാക്കിയ അവർ വൈദ്യുതി വിച്ഛേദിച്ചു. പക്ഷേ, പ്രശ്നം അതുകൊണ്ട് തീർന്നില്ല. എനിക്ക് ഭീഷണി വന്നതിന് ഉപരി എന്റേയും ഭാര്യയുടേയും കുടുംബ സ്വത്തും വിശദാംശങ്ങളും ആരാഞ്ഞ് വിവരാവകാശ അപേക്ഷകൾ വന്നു കൊണ്ടേയിരുന്നു. ഇപ്പോൾ ഏതാണ്ട് കെട്ടടങ്ങി എന്നു പറയാം.

3. ഇതും ഒരു കൊമ്മേഴ്സ്യൽ കെട്ടിടം ആണ്. സിറ്റിയുടെ ഒത്ത നടുവിൽ. 8 നിലകളുള്ള ഒരു ബഹുനില കെട്ടിടം. എങ്കിലും ജനറേറ്റർ വർഷങ്ങളായി പ്രവർത്തിക്കുന്നില്ല. ട്രാൻസ്ഫോർമർ മുറി ബേസ് മെന്റിൽ ആണ്. പക്ഷേ, കയറുവാൻ സാധിക്കില്ല. മുട്ടുവരെ വെള്ളം കെട്ടി കിടക്കുന്നു. സത്യത്തിൽ ഞാൻ പേടിച്ചു പോയി; മനുഷ്യജീവൻ നഷ്ടപ്പെടുവാൻ ഇതു തന്നെ ധാരാളം. കൂടുതൽ ഒന്നും ചിന്തിക്കുവാൻ തോന്നിയില്ല. ഒരു 11kV ലൈൻ പൊട്ടി കിടക്കുന്ന പോലെ Seriousness ഉണ്ടെന്ന് മനസ്സിലായി. നേരെ KSEB AE യെ വിളിച്ചു. “നിങ്ങൾ വന്നു പരിശോധിച്ചു അപകടകരം ആണെങ്കിൽ വൈദ്യുതി വിച്ഛേദിക്കുവാൻ” നിർദ്ദേശം നൽകി. താമസിയാതെ AE എന്നെ വിളിച്ചു നന്ദി പറഞ്ഞു, അപകട സാധ്യത അറിയിച്ചതിന്. 11കെവി അവർ വിച്ഛേദിച്ചു. തുടർന്ന് ആ കെട്ടിടത്തിലെ ചില Consumers എന്നെ ഫോണിൽ വിളിച്ചു. അവരെ ഞാൻ കാര്യം പറഞ്ഞ് മനസ്സിലാക്കി. തുടർന്ന് അവരുടെ സുഹൃത്തുക്കളായ ചില കോൺട്രാക്ടർമാരും ഡിപ്പാർട്ട്മെന്റിലെ ചില സുഹൃത്തുക്കളും എന്നെ വിളിച്ചു കാര്യങ്ങൾ തിരക്കി. നന്ദിയുണ്ട് അവരോട്, കാര്യത്തിന്റെ ഗൗരവം മനസ്സിലാക്കി പ്രതികരിച്ചതിന്.

ഇതിലൊന്നും നിയമം നമ്മളെ അനുകൂലിക്കുന്നുണ്ടോ എന്ന് ചിന്തിച്ചിട്ടില്ല. ഒരു ഇലക്ട്രിക്കൽ ഇൻസ്പക്ടർ എന്നതിന് ഉപരി ഒരു സാധാരണ പൗരന്റെ ഉത്തരവാദിത്വം നിർവേറ്റി, അത്ര മാത്രം. 

നന്ദിയുണ്ട്, ഇവയെല്ലാം ക്ഷമയോടെ വായിച്ചതിന്.
🙏🙏🙏🙏🙏

 

Image

High rise buildings Vs Multi Storeyed Buildings

A multi storey building is a structure that has multiple floors above ground in the building. They aim to increase the locale of the building without increasing the area of the land the building is built on, hence saving land and money. Whereas, ‘High-rise building’ is a multi storey building having height above a pre-defined limit. This height limit is determined by the respective government in aspect of fire safety. In India, the height is defined through National Building Code and it is 15 metres. In other words, multi storeyed buildings having height more than 15 metres are treated as high-rise buildings. As mentioned above, this definition is done for fire safety only and thus to have extra provisions for achieving the safety. There is a logic to the 15 metres number. The NBC’s 15 metres was decided by authorities of Bureau of Indian Standards, on the basis of the height of a manually-operated extension ladder of 35 feet (roughly 11 metres) working height. Fire departments around the country use this ladder for buildings of 15 metres height. The height defined here is measured from the lowest level of fire department vehicle access to the terrace floor of the highest livable storey.

US based National Fire Protection Association (NFPA) targeting the reduction of the worldwide burden of fire and other hazards, define ‘high-rise building’ with a height limit of 23 metres. When they think of globally, the fire safety equipments could be of that standard to achieve the safety. In India itself, many areas give different definitions for the same. For example in Mumbai this limit is 24 metres and in Ahmedabad it is 18 metres. To the latest, in Kerala the Municipality Building (Amendment) Rules, 2013 redefined the high-rise building as the buildings having height above 16 metres.

Here, we deal how the multi storeyed buildings are to be treated for their electrical connections. The earstwhile Indian Electricity Rules, 1956 rule-50A directed that the multi storeyed buildings having height more than 15 metres are to be treated separately to prevent danger due to shock and fire hazards [read sub-clause(3)]. It may be noticed that no ‘high-rise building’ vocabulary was used through out the rule, since the category was considered separately for fire safety alone. But, the buildings with height more than 15 meters are to be safe guarded against fire hazards due to electric means. When the rule-50A was replaced with regulation-36 under Central Electricity Authority (Measures relating to Safety and Electric Supply) Regulations, 2010; no modification was proclaimed, except that the connected load and voltage of supply above which inspection is to be carried out by an Electrical Inspector shall be notified by the Appropriate Government. Here, it is ascertained that the Appropriate Government have no role to redefine the height of the buildings. Again, through G.O.(P) No. 22/2013/PD dated 20th May, 2013  under clause-2 Kerala Government issued notification as above.

As on 1st April, 2014 the Kerala Electricity Supply Code, 2005, and the terms and conditions of supply issued thereunder will be repealed with Kerala Electricity Supply Code, 2014. As per Kerala Electricity Supply Code, 2005 regulation 2(bb) multi storied building and high-rise building were having a combined single definition that buildings exceeding height of 15 metres from ground level. But with Kerala Electricity Supply Code, 2014 multi storeyed buildings (not to the limit of 15 metres) are generally mentioned in many regulations (eg:- 11(3), 50, 56, etc.) giving directions to be considered while electric connection is given. Also, ‘high-rise building’ alone was defined with regulation 2(46) subsequent to the revision through Kerala Municipality Building (Amendment) Rules, 2013 that the buildings having height above 16 metres. When compared with regulation-36 under CEA (Measures relating to Safety and Electric Supply) Regulations, 2010; regulation 15(4)(ii) under the new supply code need a correction that multi storeyed buildings having height more than 15 metres are only to be considered for approval from Electrical Inspector. Or otherwise, all the multi storied buildings are to be approved by Electrical Inspector ?

Regulations 15(3), 49(1-c), 49(4), etc. are dealt with the provisions of electrical connections to the high-rise buildings. As per clause-49 for a high-rise building:

(a) The expenditure for modification, upgradation and uprating of the distribution system of the licensee executed, if any, exclusively for giving connection shall be realised from the applicants irrespective of the load demand.

(b) The total connected load of the high rise building shall, for the purpose of this regulation, be the connected load computed as per the norms approved by the Commission, on the basis of the area constructed or the load applied for whichever is higher.

(c) The development authority or the promoter or the builder or the developer or any other person who constructs a high rise building shall prepare and obtain approval from the Electrical Inspector, a detailed scheme of electrification of the high rise building, with all necessary equipment namely transformer, ring main unit (RMU) etc., and shall submit the same to the licensee along with application for service connection.

(d) The development authority or the promoter or the builder or the developer or such other person, as the case may be, who constructs a high rise building under the clause (a) above, shall, at his cost, construct the required internal distribution network, including the service line, transformer, switchgear etc., as per the detailed scheme approved by the Electrical Inspector, for receiving power from the licensee and for distributing it and shall handover such internal distribution network up to and including the metering point to the licensee before commencement of supply of electricity.

(e) The security deposit and other charges if any payable by the individual consumer therein shall be borne by each of them at the time of applying for separate electricity connection.

In the previous versions of the supply code if the total connected load exceeds 50kVA transformer was necessary to be installed either by the supplier or consumer. But here the whole concept is changed. For the category of multi storeyed buildings having height more than 15 metres but not exceeding 16 metres some confusions still exist. In such cases transformer need not be insisted. Only for the high-rise building it is defined as in clause (c) above. Even Electrical Inspector cant neglect the above category of the multi storeyed buildings, since regulation 36 under CEA Safety regulations, 2010 are to be obeyed.

I am trying to reach the following conclusions:-

  1. Multi storeyed building and high-rise building can not be treated as same. Connections to the multi storeyed building having height above 15 metres should be as per regulation-36 under CEA (Measures relating to Safety and Electric Supply) Regulations, 2010.
  2. High-rise buildings redefined as per Kerala the Municipality Building (Amendment) Rules, 2013 are now separately treated in the new supply code.
  3. Multi storied buildings having height above 15 metres but not coming under high-rise buildings shall also be considered by Electrical Inspectorate for approval and sanction. But, the conditions of availing supply from KSEB is totally changed.
  4. Regulation 15-4(ii) need a correction that – ‘Multi storeyed buidlings having height more than 15 metres’
  5. Through the new supply code, since KSEB is getting comparatively more chances for installing transformers from the supplier side, indoor transformers only shall be insisted for corporation and residential building premises.